Sat. Dec 28th, 2024



Add breaking news content about ഈ പശുഭക്തി എന്ന സാധനം തന്നെ മുസ്ലീങ്ങളെ കൊല്ലാൻ ഒരു ഉപായം എന്നതിലുപരി ഒന്നുമല്ല. in English and add many SEO tags on the content

Sudesh M Raghu

ആക്രി പെറുക്കി ഉപജീവനം നടത്തുന്ന ഒരു മുസ്ലിം യുവാവ് ബീഫ് കഴിച്ചു എന്ന് സ്ഥലത്തെ ഗോരക്ഷകർക്ക് "സംശയം" തോന്നുക. കുറച്ച് ആക്രി സാധനങ്ങൾ എടുക്കാനുണ്ട് എന്ന വ്യാജേന വിളിച്ചു കൊണ്ടു വന്ന് മർദ്ദിച്ചു കൊല്ലുക.മൃതദേഹം കനാലിൽ വലിച്ചെറിയുക. ഹരിയാനയിൽ നടന്നതാണ്..

ആവർത്തിച്ചു വരുന്നതു കൊണ്ട് ന്യൂസ് വാല്യൂ നഷ്ടപെട്ട, ഹിന്ദുത്വ പശു ഭീകരതയുടെ ലേറ്റസ്റ്റ് എപ്പിസോഡാണ്. സാബിർ എന്ന മുസ്ലിം ആണ് ഇര. പ്ലാൻ ചെയ്തു നടപ്പാക്കിയ ഈ കൊലയിൽ, പ്രായപൂർത്തിയികാത്ത രണ്ടു ഹിന്ദുക്കളും പ്രതികളെന്നു വാർത്ത..(കുഞ്ഞിലേ മതം "കുത്തി വെക്കാതെ" വളർത്തിയ കുട്ടികൾ എത്ര കുലീനർ!)

എല്ലാം പറയണമല്ലോ. ഹരിയാന മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട് : "ഗ്രാമീണർ പശുവിനെ ബഹുമാനിക്കുന്നവരാണ്. പശുവിനെ തിന്നു എന്നറിഞ്ഞാൽ അവർ ഇങ്ങനെ പ്രതികരിക്കുന്നതു സ്വാഭാവികം " എന്നാണ് അയാളുടെ പ്രതികരണം.

കുറച്ചു ദിവസം മുൻപ്, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെപ്പറ്റി ഉത്കണ്ഠ പ്രകടിപ്പിച്ച, അതിന്റെ പേരിൽ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെ ഭീകരവൽക്കരിച്ച ആരെങ്കിലും ഇന്ത്യയിലെ സ്റ്റേറ്റ് പിന്തുണയോടെ നടക്കുന്ന ഇത്തരം സമാനതകളില്ലാത്ത ഭീകരതകളെപ്പറ്റി എഴുതുന്നതു കണ്ടോ? മുഖ്യ മന്ത്രിയിൽ നിന്നു തന്നെ ഇങ്ങനെ മതഭീകരതക്കു പിന്തുണ കിട്ടുന്ന രാജ്യത്തിരുന്നു കൊണ്ട് ബംഗ്ലാദേശിലേക്ക് എത്തി നോക്കി രോഷം പ്രകടിപ്പിച്ച ചിലരെങ്കിലും ഇവിടെ ഉണ്ടല്ലോ.

ഈ പശുഭക്തി എന്ന സാധനം തന്നെ മുസ്ലീങ്ങളെ കൊല്ലാൻ ഒരു ഉപായം എന്നതിലുപരി ഒന്നുമല്ല.നോക്കാൻ ആളില്ലാതെ പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങാറുണ്ട് ഇവിടെയൊക്കെ. കറവ വറ്റിയ പശുക്കളെ കൂട്ടത്തോടെ പുഴയിൽ കൊണ്ടു തള്ളുന്ന പരിപാടിയും ഉണ്ട്(അറവ് നിയമ വിരുദ്ധം ആണല്ലോ ).. രണ്ടു ദിവസം മുൻപും അങ്ങനൊരു വാർത്ത കണ്ടതേ ഉള്ളൂ..

https://www.thehindu.com/news/national/haryana/haryana-cow-vigilantes-kill-migrant-scrap-dealer-on-suspicions-that-he-ate-beef/article68586248.ece



View info-news.info by Superb-Citron-8839

By info

Leave a Reply

Your email address will not be published. Required fields are marked *